കുറഞ്ഞ ചിലവിൽ പറക്കാൻ ഇത് ഏറ്റവും ഉചിതമായ സമയം, ബിഗ് സെയിലുമായി എയർ ഏഷ്യ !

Last Updated: ഞായര്‍, 10 മാര്‍ച്ച് 2019 (16:55 IST)
ആഭ്യന്തര അന്തർദേശീയ റൂട്ടുകളിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് എയർ ഏഷ്യ. എയർ ഏഷ്യയുടെ ബിഗ് സെയിൽ ഓഫറിന്റെ ഭാഗമായി കൊച്ചി ചെന്നൈ, കൊൽ‌ക്കത്ത തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ വെറും 799 രൂപക്കും, മലേഷ്യ തായ്‌ലൻഡ് തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിൽ വെറും 999രൂപക്കും യാത്ര ചെയ്യാനാകും.

മാർച്ച് 10 മുതൽ 17വരെ മാത്രമാണ് ബിഗ് സെയിൽ ഓഫറിൽ ടികറ്റ് ബുക്ക് ചെയ്യാനാവുക. സെപ്തംബർ ഒന്ന് മുതക് 2020 ജൂൺ രണ്ട് വരെയുള്ള കാലയളവിലേക്കാണ് ഓഫറിന്റെ ഭാഗമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. ഇതുകൂടാതെ ഫ്ലൈറ്റ് മെനുവായ സാന്റൻ കോംബോക്കും. പിക് എ സീറ്റ് ഓപ്ഷനും 20 ശതമാനം ഡിസ്കൌണ്ടും ബിഗ് സേയിലിന്റെ ഭാഗമായിൽ ലഭ്യമാകും.

എയർ ഏഷ്യയുടെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും
ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ലഭ്യമാകൂ. ഏയർ ഏഷ്യയുടെ പ്രീമിയം, കസ്റ്റമർ ഗ്രുപ്പായ എയർ ഏഷ്യ ബിഗ് മെംപേഴ്സിന് വെള്ളിയാഴ്ച മുതൽ തന്നെ ബിഗ് സെയിൽ ഓഫർ ലഭ്യമായി തുടങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :