രാത്രിയിൽ തങ്ങാൻ അഭയം ചോദിച്ചു, താമസം ഒരുക്കിയവർ തന്നെ യുതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Last Modified ചൊവ്വ, 23 ജൂലൈ 2019 (17:54 IST)
ലുധിയാന: രാത്രിയിൽ സുരക്ഷിതമായി തങ്ങാൻ അഭയം ചോദിച്ച യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി താമസം ഒരുക്കിയവർ തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയക്കി. താമസിക്കാൻ സൗകര്യം ഒരുക്കിയ ഭർത്താവിന്റെ സുഹൃത്തിന്റെ സഹോദരനും സുഹൃത്തും ചേർന്നാണ് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാനാണ് യുവതി നഗരത്തിൽ എത്തിയത് എന്നാൽ ഭർത്താവിനെ കാണാൻ ഇവർക്ക് സാധിച്ചില്ല. ഇതോടെ ഭർത്താവിന്റെ സുഹൃത്തായ ബിക്രംജിത്തിനെ വിളിച്ച് യുവതി ഒരു രാത്രി കഴിയാൻ സഹായം അഭ്യർത്ഥിച്ചു. തന്റെ വീട്ടിൽ സുരക്ഷിതമായി കഴിയാം എന്ന് ബിക്രംജിത് സമ്മദിക്കുകയും ചെയ്തു.

ഇതോടെ ബിക്രംജിത്തിന്റെ സഹോദരനും സുഹൃത്തും ചേർന്ന് യുവതിയെ വിജനമായ ഒരിടത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ ബിക്രംജിതിനെ വിളിച്ച് കുടുംബം എവിടെ എന്ന് യുവതി ആരാഞ്ഞ്ഞു. കുടുംബം മറ്റൊരിടത്താണ് താമസം എന്നും അവർ ഇപ്പോൾ സ്ഥലത്തില്ല എന്നുമായിരുന്നു മറുപടി.

വീട്ടിൽവച്ച് ബിക്രംജിത്തിന്റെ സഹോദരൻ ഭവൻ യുവതിക്ക് ശീതള പാനിയത്തിൽ മയക്കുമരുൻ കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ഇരുവരും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബോധം വരുമ്പോൾ യുവതി നഗ്നയായ നിലയിലായിരുന്നു. ഇവിടെനിന്നും രക്ഷപ്പെട്ട യുവതി ലുധിയാന പൊലീസിലെത്തി പരാതി നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :