1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. In Chickago 19 Year Old Indian Student Assualted

ചിക്കാഗോയിൽ ഇന്ത്യൻ വംശജയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ചുകൊന്നു, ഒരാൾ അറസ്റ്റിൽ

ചിക്കാഗോ
ചിക്കാഗോയിൽ ഇന്ത്യൻ വംശജയായ 19ക്കാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇല്ലിനോയിസ് സർവകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഹൈദ്രാബാദ് സ്വദേശിയായ 19ക്കാരി. സർവകലാശാലയിലെ ഗാരേജിൽ കാറിന്റെ പിൻ സീറ്റിൽ നിന്നുമാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.
 
സംഭവത്തിൽ ചിക്കാഗോയിലെ മെട്രോ സ്റ്റേഷനിൽ വെച്ച് പ്രതിയായ 26കാരനായ  ഡൊണാൾഡ് ട്രൂമാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ലൈംഗീക പീഡനത്തിനും കൊലപാതകകുറ്റത്തിനും കേസ് ചുമത്തിയിട്ടുണ്ട്. ലൈംഗീക പീഡനം നടത്തിയ ശേഷം ഇയാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
 
വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കാണുന്നില്ലെന്ന് മാതാപിതാക്കൽ സർവകലാശാലയിൽ പരാതി നൽകിയത്. കാറിന്റെ പിൻ സീറ്റിൽ നിന്നും പെൺകുട്ടിയുടെ ഫോൺ കണ്ടെത്തിയിട്ടുണ്ട്. സർവകലാശാലയിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതി പെൺകുട്ടിയുടെ പുറകേ പോകുന്ന ദൃശ്യങ്ങൾ  ലഭിച്ചത്. 
 
അടുത്ത ലേഖനം
സഹപ്രവർത്തകനുമായുള്ള ബന്ധം കണ്ടെത്തി; കാമുകനെ കാമുകി തീകൊളുത്തി കൊന്നു