1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Gang Loot From Muthoot Finance

ബീഹാറിലെ മുത്തൂറ്റ് ശാഖയിൽ പട്ടാപകൽ മോഷണം,55 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടു

മുത്തൂറ്റ്
ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച. ആയുധധാരികളായ ആറംഗ സംഘം ഉച്ചക്ക് ഒരുമണിയോടെ വൈശാലി ജില്ലയിലെ ഹാജിപൂർ ശാഖയിലേക്ക് അതിക്രമിച്ച് കടക്കുകയും 55 കിലോഗ്രാം വരുന്ന സ്വർണം മോഷ്ടിക്കുകയുമായിരുന്നു. ജീവനക്കാരെ തോക്കിന്മുനയിൽ നിർത്തിയാണ് ആറംഗ സംഘം 25 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങൾ മോഷ്ടിച്ചത്.
 
ശാഖയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ബീഹാർ പോലീസ് അറിയിച്ചു. 
അടുത്ത ലേഖനം
സ്ത്രീധന വിരുദ്ധ പോരാട്ടവുമായി സർക്കാർ; ബ്രാൻഡ് അംബാസിഡർ ആയി ടൊവിനോ