മഞ്ചേശ്വരത്ത് യുവാവിനെ അജ്ഞാതസംഘം വെടിവച്ചു; പിന്നില്‍ ഗുണ്ടാ സംഘമെന്ന് റിപ്പോര്‍ട്ട്

 firing , police , hospitalised , മഞ്ച്വേശ്വരം , പൊലീസ് , യുവാവ്
മഞ്ചേശ്വരം| Last Updated: വ്യാഴം, 8 ഓഗസ്റ്റ് 2019 (15:41 IST)
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ അഞ്ജാതസംഘം വെടിവച്ചു. ബദിയെടുക്ക സ്വദേശി സിറാജുദ്ധീനാണ് കഴുത്തിന് വെടിയേറ്റത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിൽ വെച്ചാണ് സിറാജുദ്ധീന് നേര്‍ക്ക് ഒരു സംഘമാളുകള്‍ വെടിവച്ചത്. ഉടന്‍ തന്നെ ഇവര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്‌തു.

ഗുരുതരമായി പരുക്കേറ്റ സിറാജുദ്ധീനെ മംഗളൂരുവിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായി തുടര്‍ന്നതോടെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

ഗുണ്ടാ സംഘമാണ് സിറാജുദ്ധീനെ ആക്രമിച്ചതെന്നാണ് വിവരം. ഇവരെ കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :