വീട് നിര്‍മ്മിക്കാന്‍ നല്‍കിയ പണവുമായി കരാറുകാരന്‍ മുങ്ങി; വീട്ടമ്മ ആത്മഹത്യ ചെയ്തു

 house wife , police , contractor cheated , പൊലീസ് , കരാര്‍ , വിജയകുമാരി , വീട് പണി
കൊല്ലം| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (18:23 IST)
വീട് നിര്‍മാണത്തിന് നല്‍കിയ പണവുമായി കരാറുകാരൻ മുങ്ങിയതോടെ വീട്ടമ്മ ജീവനൊടുക്കി. കൊല്ലം കടയ്‌ക്കല്‍ സ്വദേശിയായ വിജയകുമാരിയാണ് ആത്മഹത്യ ചെയ്‌തത്. കരാര്‍ എടുത്ത തൊളിക്കുഴി സ്വദേശി അനില്‍ കുമാറാണ് വീട്ടമ്മയുടെ പണം തട്ടിയെടുത്തത്.

ലൈഫ് പദ്ധതി പ്രകാരമാണ് വിജയകുമാരിക്ക് വീട് അനുവദിച്ചത്. വീട് പണിക്കായി കൈയില്‍ കരുതിയ പണവും സ്വര്‍ണം പണയം വെച്ചും ലഭിച്ച തുക മുഴുവന്‍ അനില്‍ കുമാറിന് കൈമാറി. തറയുടെ പണി പൂര്‍ത്തിയായ ശേഷം തുടര്‍ന്നുള്ള നിര്‍മാണത്തില്‍ നിന്ന് ഇയാള്‍ പിന്നോക്കം പോയി.

പലവട്ടം ആവശ്യപ്പെട്ടിട്ടും അനില്‍കുമാര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഞ്ചായത്ത് അധികൃതര്‍ക്കും പൊലീസിനും വിജയകുമാരി പരാതി നൽകി.

വാര്‍ഡ് മെമ്പര്‍ അനില്‍കുമാറിനെ സമീപിച്ചെങ്കിലും മോശം പ്രതികരണമുണ്ടായി. പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയതുമില്ല. ഇതോടെ മാനസികമായി തകര്‍ന്ന വീട്ടമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :