ഹൈദരാബാദ്|
Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (13:30 IST)
മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്‍റെ പരാതിയില്‍ തെലുങ്കു സിനിമാ-സീരിയല്‍
നടന്‍ മധു പ്രകാശിനെ പൊലീസ് അറസ്‌റ്റ് ചെയ്തു.
ഭാരതിയുടെ മരണത്തിന് മധുവാണ് ഉത്തരവാദിയെന്നും വലിയൊരു തുക സ്‌ത്രീധനമായി ആവശ്യപ്പെട്ട് ഇയാള്‍ മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമുള്ള ഭാര്യ പിതാവിന്‍റെ പരാതിയിലാണ് അറസ്‌റ്റ്.
സ്‌ത്രീധനത്തുക കുറഞ്ഞ് പോയതില്‍ മധു മകളുമായി വഴക്കിട്ടിരുന്നു. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം താങ്ങാനാകാതെ വന്നതോടെയാണ് മകള്‍ ആത്മഹത്യ ചെയ്‌തതെന്നും പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നു.
ചൊവ്വാഴ്‌ച വൈകുന്നേരമാണ് ഭാരതിയെ വീട്ടിലെ കിടപ്പ് മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
2015 ലാണ് മധു പ്രകാശും ഭാരതിയും വിവാഹിതരായത്. മധു സീരീയില്‍ രംഗത്ത് സജീവമായതില്‍ ഭാരതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്നും ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ചൊവ്വാഴ്‌ച രാവിലെ സീരിയല്‍ ചിത്രീകരണത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഭാരതി മധുവുമായി വഴക്കിട്ടിരുന്നു. ഷൂട്ടിംഗ് അവസാനിപ്പിച്ച് വീട്ടിലേക്ക് ഉടന്‍ എത്തണമെന്ന് ഫോണിലൂടെ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല. വൈകിട്ട് വീട്ടില്‍ മടങ്ങി എത്തിയമധുവാണ് ഭാരതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.