പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ നടുറോഡിൽ തടഞ്ഞുനിർത്തി മര്‍ദ്ദിച്ച യുവാവ് അറസ്‌റ്റില്‍

  police , man , girl , love proposal , സജിത്ത് , പൊലീസ് , വിദ്യാര്‍ഥിനി , പ്രണയം
വർക്കല| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (13:15 IST)
പ്രണയാഭ്യർഥന നിരസിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ നടുറോഡിൽ തടഞ്ഞുനിർത്തി മര്‍ദ്ദിച്ച യുവാവ് അറസ്‌റ്റില്‍. വർക്കല പാളയംകുന്ന് മുരിങ്ങവിള വീട്ടിൽ സജിത്ത് (21) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ് ഇയാളെ റിമാൻഡ് ചെയ്തു.

ചൊവ്വാഴ്‌ച വൈകിട്ട് പാളയംകുന്ന് ജംഗ്‌ഷനില്‍ വെച്ചായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ സ്‌കൂട്ടറിലെത്തിയ സജിത്ത് തടഞ്ഞു നിര്‍ത്തി. ഈ സമയം പെണ്‍കുട്ടിക്കൊപ്പം സഹപാഠികള്‍ ഉണ്ടായിരുന്നു.

സംസാരത്തിനിടെ പ്രതി പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. തുടര്‍ന്ന് ശരീരത്തില്‍ മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു യുവാവിന്റെ ആക്രമണം. തുടര്‍ന്ന് പ്രതി രക്ഷപ്പെടുകയും ചെയ്‌തു.

വിദ്യാർഥിനിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ ബുധനാഴ്‌ച പുലര്‍ച്ചെ സജിത്തിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ വിദ്യാർഥിനിയെ ശല്യം ചെയ്തു വരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :