നിര്‍ബന്ധിച്ച് 16കാരിയുടെ വിവാഹം നിശ്ചയിച്ചു: പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി

 police , case , girl , പൊലീസ് , പെണ്‍കുട്ടി , ഗര്‍ഭിണി
സങ്കാറെഡ്ഡി| Last Modified തിങ്കള്‍, 15 ജൂലൈ 2019 (19:17 IST)
16 കാരിയെ നിര്‍ബന്ധച്ച് വിവാഹ നിശ്ചയം നടത്തിയ പെണ്‍കുട്ടിയെ 24കാരനായ പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി. തെലങ്കാനയിലെ
സങ്കാറെഡ്ഡി ജില്ലയില്‍ കഴിഞ്ഞ മാസമാണ് സംഭവം. യുവാവിനെതിരെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു.

അമ്മ മരിച്ചു പോയ പെണ്‍കുട്ടി പത്താം ക്ലാസ് പാസായെങ്കിലും കുട്ടിയെ തുടര്‍ വിദ്യാഭ്യാസത്തിന് അയച്ചിരുന്നില്ല. അച്ഛനും രണ്ടാനമ്മയും ചേര്‍ന്നാണ് കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ യുവാവ് മാതാപിതാക്കളുടെ സമ്മതപ്രകാരം കുട്ടിയെ ബലാത്സംഗം ചെയ്‌തു. ഇത്തരത്തില്‍ മൂന്ന് പ്രാവശ്യം ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും കുട്ടി ഇരയായി.

ഇതോടെ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി വനിതാശിശുക്ഷേമ വകുപ്പിനെ ഹെല്‍പ്പ് ലൈന്‍ മുഖേന പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :