ഭാര്യയുടെ യൂണിഫോം കാമുകിക്ക് നൽകി പൊലീസ് വേഷത്തില്‍ തട്ടിപ്പ് - യുവതി അറസ്‌റ്റില്‍

പോലീസ് ഇൻസ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭർത്താവ് കാമുകിയ്ക്ക് നൽകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Last Modified തിങ്കള്‍, 15 ജൂലൈ 2019 (13:10 IST)
പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് നിരവധി പേരിൽനിന്ന് പണം അപഹരിച്ച യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയെ സഹായിച്ച കാമുകനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

പോലീസ് ഇൻസ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭർത്താവ് കാമുകിയ്ക്ക് നൽകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ധരിച്ചാണ് അവർ പണം അപഹരിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡും അവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതിനാൽ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :