‘കേരളത്തിൽ ഹൈന്ദവർ കുറയുന്നു, യുപിയില്‍ നിന്നും ഹിന്ദുക്കളെ കൊണ്ടു വരേണ്ടിവരും’; ടിപി സെൻകുമാർ

 Tp senkumar , balagokulam , RSS , BJP , police , case , DGP , ടിപി സെൻകുമാർ , ബാലഗോകുലം , ഹിന്ദു
തൃശൂർ| Last Modified തിങ്കള്‍, 15 ജൂലൈ 2019 (11:57 IST)
കേരളത്തിൽ ഹൈന്ദവർ കുറഞ്ഞു വരികയാണെന്നും പാർശ്വവത്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുകയാണെന്നും മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ.

ജനസംഖ്യാനുപാതത്തിൽ 2017ലെ കണക്കനുസരിച്ച് ഹിന്ദുക്കളുടെ എണ്ണം വീണ്ടും കുറഞ്ഞിരിക്കുന്നു. ഈ നിലയിൽ പോയാൽ ബാലഗോകുലമടക്കമുള്ള പരിപാടികൾക്ക് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മറ്റും ഹിന്ദുക്കളെ കൊണ്ടു വരേണ്ടി വരുമെന്നും സെന്‍‌കുമാര്‍ പറഞ്ഞു.

ഹൈന്ദവരുടെ ശ്രദ്ധയ്‌ക്കു വേണ്ടിയാണ് താന്‍ ഇക്കാര്യം പറയുന്നത്. ഹിന്ദുക്കൾ കുറയുകയാണെന്ന് താൻ നേരത്തെ പ്രസ്താവിച്ചപ്പോൾ തനിക്കെതിരെ കേസെടുത്തു. വീണ്ടും കേസ് എടുക്കുമോയെന്നറിയില്ലെന്നും സെൻകുമാർ വ്യക്തമാക്കി.

തൃശൂരില്‍ ബാലഗോകുലം 44മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :