ബൈക്ക് വാങ്ങാന്‍ പണത്തിനായി ക്രൂരമായി മര്‍ദ്ദിച്ചു; ശല്യം സഹിക്കാനാകാതെ അച്ഛൻ മകനെ വെട്ടിക്കൊന്നു

  nagpur , father , son , police , മകന്‍ , അച്ഛന്‍ , ബൈക്ക് , ദാമോദർ ബലാപുരേ , സഞ്ജയ്
മുംബൈ| Last Modified ശനി, 20 ജൂലൈ 2019 (17:29 IST)
മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു. മഹാരാഷ്‌ട്രയിലെ നാഗ്പുരിലാണ് സംഭവം. മകന്‍ സഞ്ജയിനെ (38) കൊലപ്പെടുത്തിയ അച്ഛൻ ദാമോദർ ബലാപുരേ (71) പൊലീസില്‍ കീഴടങ്ങി.
ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന ശേഷമാ‍ണ് ഇയാള്‍ കീഴടങ്ങിയത്.

മരപ്പണിക്കാരാണ് ദാമോദറും സഞ്ജയും. കടുത്ത മദ്യപാനിയായ സഞ്ജയ് ലഭിക്കുന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചു. ശല്യം സഹിക്കാനാകാതെ വന്നതോടെ ഭാര്യ മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്‌തു. ഇതിനിടെ ഭാര്യയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ സഞ്ജയ് കുറേക്കാലം ജയിലില്‍ കഴിയുകയും ചെയ്‌തു.

മദ്യപിച്ചെത്തി ബഹളമുണ്ടാക്കി മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന ശീലം സഞ്ജയ്‌ക്ക് പതിവായിരുന്നു. ബൈക്ക് വാങ്ങാന്‍
25,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി വഴക്ക് നിലനിന്നിരുന്നു. സംഭവദിവസം രാത്രി ബൈക്ക് വാങ്ങാന്‍ ഉടന്‍ പണം വേണമെന്ന് പിതാവിനോട് സഞ്ജയ് പറഞ്ഞു.

പണമില്ലെന്ന് പറഞ്ഞ ദാമോദറിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. രാവിലെ പണം നല്‍കിയില്ലെങ്കില്‍ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വഴക്കിനൊടുവിൽ മകൻ ഉറങ്ങിക്കിടക്കുമ്പോൾ ദാമോദർ ആയുധമെടുത്ത് തലയ്ക്കു വെട്ടുകയായിരുന്നു.

നേരം വെളുക്കുന്നതുവരെ സഞ്ജയിന്റെ മൃതദേഹത്തിന് സമീപം ഇരുന്ന ദാമോദർ രാവിലെയാണ് മരുമകനെ വിളിച്ച് വിവരം പറഞ്ഞത്. പിന്നീട് പൊലീസിനോട് നടന്ന കാര്യം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :