രാഷ്ട്രീയത്തിലിറങ്ങാൻ ആദ്യം പറഞ്ഞത് നെൽസൺ മണ്ടേല; തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

രാഷ്ട്രീയത്തിലിറങ്ങുവാൻ മറ്റാരും പറയുന്നതിന് മുൻപ് തന്നോട് ഇക്കാര്യം പറഞ്ഞത് മണ്ടേലയായിരുന്നു എന്ന് പ്രിയങ്ക ഓർക്കുന്നു.

Last Modified വെള്ളി, 19 ജൂലൈ 2019 (09:38 IST)
ആഫ്രിക്കൻ സമര നായകൻ നെ‌ൽസൺ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തിലിറങ്ങുവാൻ മറ്റാരും പറയുന്നതിന് മുൻപ് തന്നോട് ഇക്കാര്യം പറഞ്ഞത് മണ്ടേലയായിരുന്നു എന്ന് പ്രിയങ്ക ഓർക്കുന്നു.

മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ 101ആം ജന്മദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക. ഇക്കാലത്ത് മണ്ടേലയെപ്പോലുള്ള നേതാക്കളെയാണ് ലോകം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

എനിക്ക് അദ്ദേഹം നെൽസൺ അങ്കിൾ ആയിരുന്നു. (മറ്റാരും പറയുന്നതിന് മുൻപ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് പറഞ്ഞ വ്യക്തി!) അദ്ദേഹമാണ് എന്റെ പ്രചോദനവും വഴികാട്ടിയും'- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. മണ്ടേലയ്ക്കൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :