ഫൈനലില്‍ കെയ്ന്‍ വില്യംസണെ കാത്തിരിക്കുന്നത് ലോകകപ്പ് റെക്കോഡ്; പ്രതീക്ഷയോടെ ആരാധകർ

നിലവില്‍ 548 റണ്‍സുമായി മഹേല ജയവര്‍ധനെയുടെ റെക്കോഡിനൊപ്പമാണ് വില്യംസണ്‍.

Last Modified ഞായര്‍, 14 ജൂലൈ 2019 (13:17 IST)
ലോകകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കിവീസ് ഇറങ്ങുമ്പോള്‍
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ കാത്ത് ഒരു ലോകകപ്പ് നേട്ടം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒരു റണ്‍ നേടാന്‍ കഴിഞ്ഞാല്‍ വില്യംസണ് ആ നേട്ടം സ്വന്തം പേരിലാക്കാം. ഫൈനലില്‍ ഒരു റണ്‍ നേടാനായാല്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തമാക്കാം.

നിലവില്‍ 548 റണ്‍സുമായി മഹേല ജയവര്‍ധനെയുടെ റെക്കോഡിനൊപ്പമാണ് വില്യംസണ്‍. 2007 ലോകകപ്പിലാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ജയവര്‍ധനെയുടെ പ്രകടനം.

അതേസമയം ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 13 റണ്‍സെടുത്താല്‍ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ക്കും 24 റണ്‍സെടുത്താല്‍ മാര്‍ട്ടിന്‍ ഗപ്ടിലിനും ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കാനാവും. 1075 റണ്‍സുള്ള സ്റ്റീഫന്‍ ഫ്ളെമിങ് മാത്രമാണ് ഈ നേട്ടം കൈവരിച്ച കിവീസ് താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :