കിടപ്പുമുറിയിലെ ഗ്രോബാഗുകളിൽ കഞ്ചാവ് ചെടികൾ, കഞ്ചാവ് വളർത്താൻ മുറിയിൽ പ്രത്യേക സംവിധാനം, യുവാവ് അറസ്റ്റിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (20:27 IST)
കട്ടപ്പന: വീട്ടിലെ കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന നിര്‍മ്മലസിറ്റി സ്വദേശി മനു തോമസിനെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കിടപ്പുമുറിയില്‍നിന്ന് എട്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തു.

മുറിയില്‍ കഞ്ചാവ് വളര്‍ത്തുന്നത് സമീപവാസികള്‍ അറിയാതിരിക്കാന്‍ ജനലുകള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച്‌ ഇയൾ മറച്ചിരുന്നു. ചെടികൾക്ക് വെളിച്ചം ലഭിയ്ക്കുന്നതിനായി ഇലക്ട്രിക് ബൾബുകൾകൊണ്ട് പ്രത്യേക സംവിധനം ഉണ്ടാക്കിയിരുന്നു. ദിവസങ്ങളായി യുവാവിനെ എക്‌സസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ബുധനാഴ്ച വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിറ്റപ്പുമുറിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 40 സെന്റിമീറ്റര്‍ വരെ ഉയരമുള്ള ചെടികള്‍ പിടിച്ചെടുത്തവയിലുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. കോടതിയിൽൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :