കാഴ്‌ചയും കേള്‍വിയുമില്ലാത്ത 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി

  17 year , girl gang raped , rape case , police , പീഡനം , കൂട്ടബലാത്സംഗം , പെണ്‍കുട്ടി , പൊലീസ്
രാംപുര്‍| Last Modified തിങ്കള്‍, 27 മെയ് 2019 (13:35 IST)
ബധിരയും മൂകയുയായ 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ രാംപുരിലാണ് പെണ്‍കുട്ടിയെ മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. രണ്ടു പേര്‍ അറസ്‌റ്റിലായി. ഒരാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 23 തിയതിയാണ് പീഡനം നടന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെയാണ് വിവരം പുറം‌ലോകമറിയുന്നത്. അന്വേഷണ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

പെണ്‍കുട്ടിയെ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി ഇത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :