കന്യാസ്‌ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍ - പൊലീസ് കേസെടുത്തു

  rape case , police , ksrtc , nun , കന്യാസ്‌ത്രീ , പീഡനം , സന്തോഷ് , പൊലീസ്
തിരുവനന്തപുരം| Last Modified ബുധന്‍, 15 മെയ് 2019 (20:00 IST)
കെഎസ്ആര്‍ടിസി ബസില്‍ വച്ച് കന്യാസ്‌ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി.

തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ ഈ മാസം 13നാണ് പീഡനശ്രമം നടന്നത്. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

സന്തോഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്. തുടര്‍ നടപടികള്‍ ഉടനുണ്ടാകും. അതേസമയം, പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :