വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; രക്ഷയായത് അനിയത്തിയുടെ ഇടപെടല്‍ - യുവാവ് അറസ്‌റ്റില്‍

  Rape case , police , rape , girls , പൊലീസ് , പീഡനം , പെണ്‍കുട്ടികള്‍ , യുവതി , മാനഭംഗം
ചെന്നൈ| Last Modified ബുധന്‍, 15 മെയ് 2019 (16:44 IST)
മാതാപിതാക്കളുമായി പിണങ്ങി വീടുവിട്ട പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍.
തിരുവള്ളൂര്‍ മേലാനൂര്‍ സ്വദേശിയായ രാജയാണ് (35) പിടിയിലായത്. കടലൂര്‍ സ്വദേശികളായ പതിനേഴും പതിമ്മൂന്നും വയസുള്ള പെണ്‍കുട്ടികളാണ് പ്രതിയുടെ കെണിയില്‍ വീണത്.

മാതാപിതാക്കളുമായി പിണങ്ങി ജോലി തേടി പെണ്‍കുട്ടികള്‍ ചെന്നൈയിലേക്ക് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ രാജയെ പരിചയപ്പെട്ടത്. കുട്ടികള്‍ വീടുവിട്ട് വന്നവരാണെന്ന് വ്യക്തമായതോടെ ജോലി സംഘടിപ്പിച്ചു നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്‌തു.

സ്വന്തം നാടായ മേലാനൂരില്‍ പ്രതി കുട്ടികളെ എത്തിച്ചു. രാജയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വീട്ടിലേക്ക് മടങ്ങി പോകുകയാണെന്ന് ഇവര്‍ വ്യക്തമക്കി. ഇതോടെ ഇളയ പെണ്‍കുട്ടിയെ രാജ അടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയ ശേഷം മുത്ത കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു.

എന്നാല്‍ പെണ്‍കുട്ടി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ദീര്‍ഘനേരമായിട്ടും സഹോദരിയെ കാണാതിരുന്നതോടെ ഇളയസഹോദരി പോലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇരുപെണ്‍കുട്ടികളെയും രക്ഷിച്ചു. ഇവരെ പൊലീസ് പിന്നീട് കടലൂരിലെ വീട്ടില്‍ എത്തിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :