1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime in kozhikkod

കോഴിക്കോട് പെട്രോൾ പമ്പിൽ തോക്ക് ചൂണ്ടി പണം കവർന്നു

വാർത്ത ക്രൈം കോഴിക്കോട് പെട്രോൾ പമ്പ് News Crime Kozhikkod Petrol pump
കോഴിക്കോട്: ചാത്തമംഗലത്ത് പെട്രോൾ പമ്പിൽ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. 1.08,000 യാണ് മോഷ്ടാവ കവർന്നത് ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 
 
പമ്പ് അടക്കാനൊരുങ്ങുന്ന നേരത്ത് മുഖംമൂടി അണിഞ്ഞ ഒരാൾ കയറി വരികയായിരുന്നു. പിന്നിട് ഇയാൾ തോക്ക് ചൂണ്ടി പണം നൽകാൻ ആവശ്യപ്പെട്ടു. പമ്പിൽ കൂടെയുണ്ടായിരുന്ന ജോലിക്കാരി അലറി വിളിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും സമീപത്തോന്നും ആരും ഉണ്ടായിരുന്നില്ല. ഇതോടെ മോഷ്ടാവ് പണം കൈക്കലാക്കി രക്ഷപ്പെട്ടു. മഴയാതിനാൽ പമ്പിലെ മറ്റു ജീവനക്കാരെല്ലാം നേരത്തെ പോയിരുന്നു.   
 
സംഭവത്തിൽ കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പമ്പിനു മുന്നിൽ സ്ഥാപിച്ച സി സി ടി വി ക്യാമറ്യിലെ ദൃശ്യൺഗൾക്ക് വ്യക്തതയില്ലാത്തത് പൊലീസിനെ വലക്കുകയാണ്
 
അടുത്ത ലേഖനം
സെൽഫി പ്രേമികൾക്ക് ആശ്വാസകരമായി ഷവോമിയുടെ എസ്‌ 2 പുറത്തിറക്കി