വിദ്യാർത്ഥിനിയെ ടോ‌യ്‌ലെറ്റിൽ കയറി ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; സഹപാഠികൾ പിടിയിൽ

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 4 ജനുവരി 2019 (18:15 IST)
ഡല്‍ഹി: പെൺകുട്ടിയെ സ്കൂളിൽ വച്ച് സഹപാഠികൾ ചേർന്ന് ലൈംഗികമായി ചൂഷണം ചെയ്തു. ഡെൽഹിയിലെ ‘ചാണക്യാപൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം ഉണ്ടായത്. ശുചിമുറിയിൽ കയറി പെൺകുട്ടിയെ പിടിച്ചുനിർത്തി സഹപാഠി ബലമായി ചുംബിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ പകർത്തുകയും ഇത് സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളായ മൂന്ന് പേർക്കും 15 വയസ് മാത്രമാണ് പ്രായം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :