1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

പോൺ ചിത്രങ്ങളോടുള്ള അമിത ആസക്തി, ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് നാവിക സേനാ കമാൻഡർ

വാർത്ത
പൂനെ: നാവിക സേനാ കമാൻഡർ ഭാര്യയുടെയും സുഹൃത്തിന്റെയും മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ ആർമി മുൻ ഓഫീസറായ ഭാര്യ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾ പോൺ സൈറ്റുകൾക്ക് അടിമയാണെന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
 
യുവതികളുമായി അവിഹിത ബന്ധം പുലർത്താൻ കൂടി തുടങ്ങിയതോടെ ഭാര്യ മക്കളുമായി മാറി താമസിക്കുകയാ‍ണ്. പൂനെയിൽൽ നിന്നും ഡൽഹിയിലേക്ക് പോകുമ്പോൾ ഭർത്താവിന്റെ ഫോൺ കൈവശം ലഭിച്ചതോടെയാണ് തന്റെയും സുഹൃത്തിന്റെയും മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ യുവതി ഭർത്താവിന്റെ ഫോണിൽ കണ്ടെത്തിയത്. 
 
തുടർന്ന് യുവതി പൂനെയിലെ കൊന്ദ്വ പൊലീസ്  സ്റ്റേഷനിൽ പരാതി നൽകുകയാ‍യിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ നേവി ഉദ്യോഗസ്ഥൻ തന്റെ മെയിലിൽനിന്നുമാണ് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത് എന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള വിവാഹ മോചന കേസ് പൂനെയിലെ കുടുംബ കോടതി പരിഗണിച്ചുവരികയാണ്. 
About Writer
സുമീഷ് ടി ഉണ്ണീൻ