അച്ഛൻ മരിച്ചത് അറിയിച്ചില്ല, മകളുടെ മനസുപതറുന്നത് കണ്ട് അച്ഛനെ വാടകക്കെടുത്തുനൽകി ഒരമ്മ !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 24 നവം‌ബര്‍ 2018 (12:24 IST)
അച്ഛനെ വാടകക്കെടുക്കുകയോ എന്തോരു തോന്നിവാസമാണ് എന്ന് ഒരുപക്ഷേ നമൂക് തോന്നിയേക്കാം. ജപ്പാനിലെ അസാകോ എന്ന അമ്മയുടെ സ്ഥിതി മറ്റൊന്നായിരുന്നു. മകൾ മെഗുമിക്ക് ബോധമുറക്കുന്നതിനു മുൻപേ മരിച്ചു. അച്ഛനെ കാണണം എന്ന വാശിയിൽ മകളുടെ സ്വഭാവത്തിൽ അതുവരെ കാണാത്ത മാറ്റങ്ങൾ വന്നു തുടങ്ങി. ഒടുവിൽ കുട്ടിയുടെ മനോനില തെറ്റും എന്ന് തോന്നിയതോടെയാണ് അച്ഛനായി അഭിനയിക്കാൻ ഒരാളെ വാടകക്കെടുക്കാൻ യുവതി തീരുമാനിച്ചത്.

ആളുകളെ വാടകക്ക് നൽകുന്ന ഒരു ഏജൻസിയിൽ നിന്നും തക്കാഷി എന്ന ആളാണ് പെൺകുട്ടിയുടെ അച്ഛനായി അഭിയിക്കൻ എത്തിയത് ഇയാൾക്ക് പെൺകുട്ടിയുടെ അച്ഛന്റെ യമാഡ എന്ന പേരും നൽകി. ജീവിതത്തിലേക്ക് അച്ഛനെ തിരികെ ലഭിച്ചതോടെ പെൺകുട്ടി പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. സദാ ഉണ്ടായയിരുന്ന കോപം മാറി സന്തോഷവതിയായി സ്കൂളിൽ പോകാൻ തയ്യാറായി അങ്ങനെ നിരവധി മാറ്റങ്ങൾ.

മാസത്തിൽ ഒരിക്കലാ‍ണ് മകളെ കാണാനായി അച്ഛനായി ആഭിനയിക്കുന്ന തക്കാഷി വീട്ടിൽ വരിക. അന്ന് മുഴുവനും പെൺകുട്ടിയോടൊപ്പം ഇരുവരും ചിലവഴിക്കും. ഇങ്ങനെ പത്ത് വർഷത്തോളമായി ഈ അഭിനയം തുടർന്നു വരികയാണ് 90 ഡോളറാണ് ഇതിനായി തക്കാഷിക്ക് പ്രതിഫലം നൽകുന്നത്. തന്റെ മകൾ സന്തോഷവതിയാവാൻ കാരണക്കാരനായ തക്കാഷിനോട് അസാകോയ്ക്ക് പ്രണയം തോന്നുകയും ചെയ്തു.

തന്റെ മകളുടെ അച്ഛനായി തുടരാമോ അസക്കോ തക്കാഷിയോട് ചോദിച്ചു എങ്കിലും തക്കഷി ഇത് നിരസിച്ചു. തന്നെ വെറുമൊരു വേലക്കാരനായി മാത്രമേ കാണാവൂ എന്നായിരുന്നു തക്കാഷിയുടെ മറുപടി. ഒരിക്കൽ തന്റെ മകൾ ഇതെല്ലാം അറിയുമ്പോഴും തന്നെ വെറുക്കില്ല എന്നും അവളുടെ നന്മക്ക് വേണ്ടിയാണ് താനിതെല്ലാം ചെയ്തത് എന്ന് അവൾ മനസിലാക്കുമെന്നും അസാക്കൊ പറയുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :