ആകർഷകമായ വിലയിൽ ഹോണർ 8C ഇന്ത്യയിലേക്ക് !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (20:16 IST)
ഹോണറിന്റെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണായ ഹോണർ 8C യെ നവംബർ 29ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 4 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിന്റുകളായാണ് ഹോണർ 8C ഇന്ത്യൻ വിപണിയിൽ എത്തുക 15,000രൂപയാണ്
4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ വിപണിവില.

19:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 1520×720 പിക്‌സൽ 6.26 ഇഞ്ച് ഐ പി എസ്. എൽ സി ഡി,
എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 എം പി, 2 എം പി വീതമുള്ള ഡുവൽ റിയർ ക്യാമറകളും എട്ട് മെഗാ പിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

മൈക്രോ എസ് ഡി കർഡുകൾ ഉപയോഗിച്ച് 256 ജി ബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. സ്നാപ്ഡ്രാഗൺ 632 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻ‌ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫൊൺ പ്രവർത്തിക്കുക. 4000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :