സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിൾ

Sumeesh| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (14:38 IST)
കരിപ്പൂർ: വിവാഹ വഗ്ദാനം നൽകി തന്നെ സി ഐ എസ് എഫ് ജീവനക്കാരൻ പീഡനത്തിനിരയാക്കിയെന്ന് വനിതാ കോൺസ്റ്റബിൾ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവലത്തിലെ സി ഐ എസ് എഫ് സുരക്ഷാ ഉദ്യോഗസ്ഥനായ എ എസ് ഐ ഗൌരവിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വിവാഹം കഴിക്കാം എന്ന് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് വനിതാ കോൺസ്റ്റബിൾ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ സിഐഎസ്എഫ് എ എസ് ഐ ഗൌവനിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കരിപ്പൂർ പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :