ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസത്തേക്ക്കൂടി തുടരും

Sumeesh| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (12:35 IST)
ശബരിമലയിൽ അടുത്ത നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ തുടരാൻ തീരുമാനമായി. ഇതു സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്‌ തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും നിലവിൽ വരും.

നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മറ്റു മാർഗങ്ങളില്ല എന്ന പൊലീസിന്റെ ആവശ്യം കണക്കിലെടുത്താണ് നിരോധനാജ്ഞ നിട്ടാൻ തീരുമാനിച്ചത്. ശബരിമലയ്ക്കു വേണ്ടി നിയോഗിച്ച എഡിഎം വി ആര്‍ പ്രേംകുമാറും നിരോധനാജ്ഞ നീട്ടണമെന്ന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നതതലങ്ങളിൽ കൂടിയാലൊചനകൾ നടത്തിയ ശേഷമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :