പൊലീസ് ബൈക്കിന്റെ രേഖകൾ ചോദിച്ച ദേഷ്യത്തിന് യുവാവ് ബുള്ളറ്റിന് തീ കൊളുത്തി

Sumeesh| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (19:00 IST)
ഗുരുഗ്രം: ബൈക്കിന്റെ രേഖകൾ നൽകാൻ പറഞ്ഞ ദേഷ്യത്തിന് യുവവ് ഓടിച്ചുവന്ന ബുള്ളറ്റിന് പൊലീസുകരുടെ മുന്നിൽ‌വച്ച് തീയിട്ടു. ഗുരുഗ്രാമിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. ബൈക്കിനു തീയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാൻ പൊലീസിനായിട്ടില്ല.

വാഹനം ഓടിക്കുമ്പോൾ യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്ന് മാത്രമല്ല മുൻ‌പിലത്തെ നമ്പർ‌പ്ലേറ്റിന്റെ സ്ഥാനത്ത് ഓം നമഃശിവായ എന്നാണ് എഴുതിയിരുന്നത്. ഇതോടെ ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തി വണ്ടിയുടെ രേഖകൾ ചോദിക്കുകയും ഫൈൻ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാൽ ഇതിനു തയ്യാറാവാതെ യുവാവ് പൊലീസുമായി കയർത്തു. ഇതോടെ വാഹനത്തിന്റെ ഫ്യുവൽ പൈപ്പ് ഊരി ഇയാൾ ബൈക്ക് അഗ്നിക്കിരയാക്കുകയായിരുന്നു. തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഇയാൾ ഈ വാഹനം മോഷ്ടിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :