ആരെങ്കിലും ദീപാവലിക്ക് ബ്രായും കാട്ടി നിൽക്കുമോ ? ദിശ പട്ടാണിയുടെ ഇൻസ്റ്റഗ്രാമിലെ ദിപാവലി പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

Sumeesh| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (17:30 IST)
ദിശ പട്ടാണി എന്നും വിവാദങ്ങളുടെ നായികയാണ്. ഇപ്പോഴിത ദീപാവലി ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് രുക്ഷ വിമർശനം ഏറ്റുവാങ്ങുകയാണ് താരം. ദീപവും കയ്യിൽ പിടിച്ച് ലഹങ്കയിൽ ബ്രാ കാണുന്ന തരത്തിൽ ബ്രായുടെ പരസ്യ ചിത്രം പുറത്തുവിട്ടതാണ് കാരണം.

1,453,215പേർ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിനു താഴെ നിരവധിപേരാണ് വിയോജിപ്പ് അറിയിച്ച് കമന്റിട്ടിട്ടുള്ളത്. ‘ദീപാവലിക്ക് ആരെങ്കിലും ഇത്തരത്തിലുള്ള വസ്ത്രം ഷരിക്കുമോ‘, ‘ദിപാവലിക്കെങ്കിലു നിങ്ങൾക്ക് ബ്രാ കാണിക്കാതിരിക്കാമായിരുന്നു‘ തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിനെതിരെ പോസ്റ്റ് ചെയ്യപ്പെട്ടു.

നെഗറ്റീവ് കമറ്റുകൾ എഴുപതിനായിരം കടന്നപ്പോൾ പോലും ചിത്രം പിൻ‌വലിക്കാൻ ദിശ തയ്യാറായില്ല. പകരം പോസ്റ്റിന്റെ കമന്റിംഗ് ഓപ്ഷൻ താരം ഡിസേബിൾ ചെയ്തിരിക്കുകയാണ്. ഇതാദ്യമായല്ല ദിശ ഇത്തരത്തിൽ വിമർശിക്കപ്പെടുന്നത്. നേരത്തെ പല ബികിനി ചിത്രങ്ങൾക്കും ദിശ സമാനമായ വിമർശനം നേരിട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :