കഴുത്തിന് ചുറ്റുമുള്ള കറുത്തനിറം മാറ്റാം ഈസിയായി !

Sumeesh| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (18:28 IST)
കഴുത്തിന് ചുറ്റുമുള്ള കറുത്ത നിറം അകറ്റുന്നത് ഒരു ശ്രമകരമായ ജോലിയാണ് നമുക്കെപ്പോഴും. ഇതിനായി ചെയ്യേണ്ടത് എന്താണ് എന്ന് പലർക്കും കൃത്യമായ ധാരണയുമില്ല. എന്നാൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് കളയാൻ ഈസിയായ ഒരു വിദ്യ ഉണ്ട്. ഇത് ചിലവുള്ളതുമല്ല

കഴുത്തിനുചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ല ഒരു മാർഗമാണ് നമ്മൾ വലിച്ചെറിയാറുള്ള പഴത്തൊലി. പഴത്തൊലി വലിച്ചെറിയാനൊരുങ്ങുന്നതിന് മുൻപ് ഇത്തരമൊരു ഗുണം ഇതിനുണ്ട് എന്ന് ഇനി മനസിൽ ഓർമവരണം

വളരെ സിംപിളാണ് ഈ രീതി. വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾവഷംകൊണ്ട് കഴുത്തിന് ചുറ്റും മസാജ് ചെയ്താൽ മതി. ദിവസവും പതിനഞ്ച് മിനിറ്റുനേരം ഇത്തരത്തിൽ മസാജ് ചെയ്തുകൊണ്ടിരുന്നാൽ കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കാനാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :