റോയൽ എൻഫീൽഡിന്റെ കരുത്തരായ ആ ഇരട്ടക്കുട്ടികൾ വരുന്നൂ, കോണ്ടിനെന്റല്‍ ജിടി 650യും ഇന്റര്‍സെപ്റ്റര്‍ 650യും നവംബർ 14ന് ഇന്ത്യയിൽ !

Sumeesh| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (15:34 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോണ്ടിനെന്റല്‍ ജിടി 650 യെയും ഇന്റര്‍സെപ്റ്റര്‍ 650യെയും റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ്. നവംബർ പതിനാലിനാണ് ആരാധകർ ഏറെ കാത്തിരുന്ന മോഡലുകളെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്.

ഇന്റര്‍സെപ്റ്റര്‍ 650ക്ക് ഏകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടി 650ക്ക്
4.5 ലക്ഷം രൂപയുമാണ് ഓസ്ട്രേലിയൻ വിപണിയിൽ ഇരു വാഹനങ്ങളുടെയും വില എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ വില കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്റർസെപ്റ്റർ വെളുപ്പ് ചുവപ്പ് നിറങ്ങളിലാണ് എത്തുന്നത് എങ്കിൽ കോണ്ടിനെന്റല്‍ ജിടി കരുപ്പ്, ചാര നിറങ്ങളിലാവും എത്തുക.

7100 ആർ പി എമ്മില്‍ 47 ബി എച്ച്‌ പി കരുത്തും 4000 ആർ പി എമ്മില്‍ 52 എൻ എം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള
648 സി സി
പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിനാ ഇരു വഹനങ്ങളുടെയും കുതിപ്പിന് പിന്നിൽ. സിക്സ് സ്പീഡ് ഗിയർബോക്സ് ആണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :