പിസ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Sumeesh| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (18:27 IST)
ഡൽഹി: പിസ നൽകാം എന്നു പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് നാലുപേർ ചേർന്ന് പത്താംക്ലാസുകാരിയെ കൂട്ടബലത്സംഗത്തിനിരയക്കി. പെൺകുട്ടി താമസിക്കുന്ന വീട്ടുടമയുടെ മകനും കൂട്ടുകാരും ചേർന്നാണ് അതിക്രമം നടത്തിയത് ഡൽഹിയിലെ വിനോദ് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം.

പിസ നൽകാമെന്നു പറഞ്ഞ് വീട്ടുടമയുടെ മകൻ പത്താംക്ലാസുകാരിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ മൂന്ന് കൂട്ടുകാരും വീട്ടിലുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെൺകുട്ടിയെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് പെൺകുട്ടി കാര്യങ്ങൾ എല്ലാം തുറന്നു പറയുകയായിരുന്നു. ഉടൻ തന്നെ അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള നിയമങ്ങൾ ചുമത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയുടെ മകനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :