അനുബന്ധ വാര്‍ത്തകള്‍
- പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ: കെ പി എ സി ലളിതയെ വിമർശിച്ച് ശാരദക്കുട്ടി
- മീ ടു: ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകക്കെതിരെ എം ജെ അക്ബർ മാനനഷ്ടക്കേസ് നൽകി
- ശബരിമല ക്ഷേത്രത്തോട് ആത്മാർത്ഥമായ വിശ്വാസമുള്ള ആളാണെങ്കിൽ കണ്ണൂരിലെ യുവതി മല ചവിട്ടില്ലെന്ന് എ പദ്മകുമാർ
- കാമുകിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
- ലോക്സസഭാ തിരഞ്ഞെടുപ്പിൽ കേരളവും തമിഴ്നാടും പിടിച്ചെടുക്കും, പശ്ചിമ ബംഗാളിലും ആന്ധ്രയിലും തെലങ്കാനയിലും ബി ജെ പി സുനാമിപോലെ ആഞ്ഞടിക്കും: അമിത് ഷാ
ട്രെയ്നുകളിൽ ബ്ലാക്ക് ബോക്സ് സംവിധാനം ഒരുക്കാൻ റെയിൽവേ
വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രത്യേക സംവിധാനം ട്രെയിനുകളിലും സജ്ജീകരിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ലോക്കോ ക്യാമ്പ് വോയിസ് റെക്കോർഡിങ് ( എൽ സി വി ആർ ) സ്ഥാപിക്കുന്നതെന്ന് എന്ന് റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത എജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
എൽ സി വി ആർ സ്ഥാപിക്കുന്നതിലൂടെ ട്രെയിൽ അപകടങ്ങളുടെ കാരണം മനസിലാക്കാനാകും. സാങ്കേതിക തകരാറു മൂലമാണോ അതോ ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച മൂലമാണോ അപകടം ഉണ്ടായത് എന്ന് കണ്ടെത്താൾ ഉൾപ്പടെ ഈ സംവിധാനത്തിലൂടെ സാധിക്കും ഇതിനയുള്ള സാങ്കേതികവിദ്യ റെയിൽവേ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.