Sumeesh|
Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:47 IST)
കൊൽക്കത്ത: തന്റെ നേരെ കുരച്ചതിന് നായുയുടെ ചെവി കടിച്ചുമുറിച്ചെടുത്ത് മദ്യപൻ. കൊൽക്കത്തയിലെ ഉത്തൻപാരയിലാണ് സംഭവം നടന്നത്. മദ്യപിച്ച് തെരുവിൽ തന്നെ കിടന്നുറങ്ങുന്ന ശംഭുനാഥ് ധാലിയെന്ന നിർമ്മാണ തൊഴിലാളിയാണ് തനിക്കുനേരെ കുരച്ചതിന് നായയുടെ ചെവി കടിച്ചെടുത്തത്.
തെരുവിലെ സ്ഥിരം മദ്യപാനിയാണ് ശംഭുനാഥ്. ദിനവും മദ്യപിച്ച് ഇയാൾ നാട്ടുകാരുമായി ബഹളമുണ്ടാക്കും. മദ്യപിച്ച് ബോധരഹിതനായി തെരുവിൽ തന്നെയാണ് ഇയാൾ കിടന്നുറങ്ങാറുള്ളത്. സംഭവ ദിവസം മദ്യപിച്ച് സ്ഥിരം ബഹളങ്ങൾക്കെല്ലാം ശേഷം ഇയാൾ തെരുവിൽ കിടന്നുറങ്ങവെ തെരുവുനായ്ക്കൾ ഇയാൾക്കു നേരെ കുറച്ചു ചാടുകയായിരുന്നു.
ഇതോടെ അരിശം കയറിയ ശംഭുനാഥ് കൂട്ടത്തിലൊരു നയയുടെ ചെവിയിൽ കടിക്കുകയായിരുന്നു. കൂട്ടത്തിലെ മറ്റു നായ്ക്കൾ അക്രമിക്കൻ ശ്രമിച്ചെങ്കുഇലും ഇയാൾ എല്ലാത്തിനെയും തട്ടിമാറ്റി. നയയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഭവം കണ്ടത് അപ്പോഴേക്കും ഇയാൾ നായയുടെ ചെവി കടിച്ചെടുത്തിരുന്നു. ഇയാളെ പിന്നീട് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.