പീഡനത്തെക്കുറിച്ച് പാർട്ടിയല്ല, പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് രമേഷ് ചെന്നിത്തല

Sumeesh| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:19 IST)
പി കെ ശശി എം എൽ എ ക്കെതിരായ ലൈംഗിക പരാതി പാർട്ടിയല്ല പോലീസാണ് അന്വേഷിക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആരോപണം പൊലീസ് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേസിൽ സി പി എമ്മിന്റെ നിലപാട് അംഗീകരിക്കാനാകുന്നതല്ല. എം എൽ എക്കെതിരായ ലൈഗിക പരാതി പാർട്ടി അന്വേഷിക്കും എന്നു പറയുന്നത് ഇരട്ടത്താപ്പാണ്. എം എൽ എയെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് സി പി എം ചെയ്യേണ്ടതെന്നും വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :