പ്രളയം: നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് ട്രിബ്യൂണൽ രൂപീകരിക്കണമെന്ന് രമേഷ് ചെന്നിത്തല

Sumeesh| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:02 IST)
പ്രളയബധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സിറ്റിംഗ് ജഡ്ജിയെ ഉൾപ്പെടുത്തി ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ദുരിത ബാധിതരിലേക്ക് അർഹമായ സഹായങ്ങൾ എത്തിച്ചേരാൻ ട്രിബ്യൂണൽ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നും പറഞ്ഞു.

ധനസഹായങ്ങൾ ലഭിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാർ വെബ്സൈറ്റിലൂടെ പുറത്തു വിടണം. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങിയവർക്കുള്ള അടിയന്തര ധനസഹായമായ 10,000രൂപ ഉടൻ തന്നെ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പെരുമൺ, ഓഖി ദുരന്തങ്ങളിൽപ്പെട്ടവർക്ക് കൃത്യമയി സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരുന്നു. ഈ അവസ്ഥ വരാതിരിക്കുന്നതിനു ട്രിബ്യൂണൽ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. നഷ്ടപരിഹാര വിതരണം ശാസ്ത്രീയമായി നടത്തണമെന്ന ഹൈക്കോടതി വിധിയും ചെന്നിത്തല ചൂണ്ടിക്കാട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :