സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 250 രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ച് എയർ‌ടെൽ !

Sumeesh| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (17:34 IST)
മുംബെ: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി
സ്‌പെഷ്യല്‍ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. എയര്‍ടെല്‍ പേമെന്റ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 250രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു പുറമെ ഓരോ മണിക്കൂറിലും 300 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

എയര്‍ടെല്‍ ആപ്പ് ഉപയോഗിച്ച്‌ 399 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറും കമ്പനി നൽകുന്നുണ്ട്. എയര്‍ടെല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സ്വാതന്ത്ര്യ ദിന ഓഫറുകൾ കമ്പനി പുറത്തുവിട്ടത്. ആഗസ്റ്റ് 15 വരെയാണ് ആനുക്കുല്യങ്ങൾ. ലഭ്യമാകുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :