യുവതി സ്റ്റേഷനിൽ കയറി പൊലീസിനെ അക്രമിച്ചു; കഴുത്തിന് പരിക്കേറ്റ എസ് ഐ ആശുപത്രിയിൽ

Sumeesh| Last Modified ബുധന്‍, 4 ജൂലൈ 2018 (18:41 IST)
കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ സ്റ്റേഷനിൽ കയറി യുവതി എസ് ഐയെ അക്രമിച്ചു. പഴയങ്ങാടി വിനു മോഹനു നേരെയായിരുന്നു യുവതിയുടെ ആക്രമണം. അക്രമത്തിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

സ്റ്റേഷനിലേക്കെത്തിയ യുവതി ജനാലകൾ തല്ലിത്തകർക്കുകയും എസ് ഐ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ എസ് ഐ വിനു മോഹനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉദുമ സ്വദേശിനിയായ കെ ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :