അനുബന്ധ വാര്‍ത്തകള്‍
- അഞ്ചുവയസുകാരിയെ വിദ്യാര്‍ഥികള്‍ മാനഭംഗപ്പെടുത്തി; പീഡനം നടന്നത് സ്കൂളിനുള്ളില്‍ വെച്ച്
- യുപിയില്‍ പതിനാലുകാരി കൂട്ടമാനഭംഗത്തിനിരയായി; രണ്ടുപേര്‍ അറസ്റ്റില്‍
- പിണറായി വിജയന് കാണാനെത്തി; കൊലപാതകി സൌമ്യ നടുങ്ങിവിറച്ചു
- ഷാർജയിൽ ഇന്ത്യക്കാരിയെ ഭർത്താവ് കൊന്ന് വിടിനുള്ളിൽ കുഴിച്ചു മൂടി, എന്നിട്ട് വീട് വാടകക്ക് എന്ന് ബോർഡ് പുറത്തു സ്ഥാപിച്ച് മക്കളുമായി രാജ്യം വിട്ടു
- കഠ്വാ സംഭവത്തിന് രാജ്യത്ത് തനിയാവർത്തനങ്ങളുണ്ടാവുന്നു, അജ്മീറിൽ ഏഴ് വയസ്സുകാരിയെ പൂജാരി ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു
പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചു നൽകിയില്ല; ഡി ജെക്കുനേരെ ആസ്വാദകൻ വെടിയുതിർത്തു
ഡൽഹി: ഡൽഹിയിൽ ഡി ജെ പാർട്ടിൽക്കിടെ വെടിവെപ്പ്. ഡി ജെ പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചുനൽകാനുള്ള ആവശ്യം നിരസിച്ചതിന് ആസ്വാദകൻ ജോക്കിക്കു നേരെ വെടിയുതിർത്തു. ഡിസ്ക് ജോക്കി ബോബി സിങിനാണ് ആക്രമികളിൽ നിന്നും വെടിയേറ്റത്.
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി, സച്ചിന് ജോഗീന്ദര്‍, ദീപക് എന്നിവരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഒരു യുവതിയുമാണ് അറസ്റ്റിലായിരിക്കുന്നത്.
ഡൽഹിയിൽ ഒരു വിവാഹവുമായി ബന്ധപ്പെട്ട നടന്ന ഡി ജെ പാർട്ടിയാണ് വെടിവെപ്പിൽ കലാശിച്ചത്. പ്രതികളിലൊരാൾ ഇഷ്ടപ്പെട്ട പാട്ട് വെച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച ജോക്കിയുമായി ഇയാൾ കയർക്കുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു.
പ്രതികൾ വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചതോടെ ബോബി സിങ് ഓടി രക്ഷപ്പെട്ട് ആശുപത്രിയിലെത്തുകയായിരുന്നു. പ്രതികളിൽ നിന്നും രണ്ട് തോക്കുകൾ കണ്ടെത്തിയതായി ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ സന്തോഷ്‌കുമാര്‍ അറിയിച്ചു. ഡി ജെ ബോബി സിങിന്റെ പരാതിയിൽ ഇവർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.