അനുബന്ധ വാര്‍ത്തകള്‍
- ഉറക്കമുണരാൻ വൈകി; സഹോദരിയുടെ മുന്നിൽവച്ച് പരസ്യമായി ശകാരിച്ച ഭാര്യയെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു
- ബസിൽ നിന്ന് തെറിച്ചു വീണു; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി, പരാതി പിൻവലിയ്ക്കാത്തതിനെ തുടർന്ന് ആസിഡ് ആക്രമണവും
- കുട്ടികള്‍ക്ക് താറാവ് മുട്ട കൊടുക്കൂ; ഓര്‍മക്കും ബുദ്ധിക്കും ഉത്തമം
- മകന്റെ കാമുകിയെ തടവിലാക്കി ലൈംഗീകമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ
അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
യുഎസ് എംബസിയിലെ ഡ്രൈവറാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.
ഡൽഹിയിലെ യുഎസ് എംബസി വളപ്പിൽ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. യുഎസ് എംബസിയിലെ ഡ്രൈവറാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. പോക്‌സോ വകുപ്പുകൾ ഉൾപ്പെടെയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
എംബസി വളപ്പിൽ തന്നെ താമസിക്കുന്ന ജീവനക്കാരിലൊരാളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവം അറിഞ്ഞതോടെ കുട്ടിയുടെ കുടുംബം ഡൽഹി ചാണക്യപുരി പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഡ്രൈവറും ഡൽഹി എംബസിയിലാണ് താമസിക്കുന്നത്.
കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അടുത്ത ലേഖനം