1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Case against police officer- Delhi

കുറ്റവാളിയായ ഭർത്താവ് മരിച്ചതോടെ ഭാര്യയെ പീഡിപ്പിച്ചു, പീഡനം പ്രായപൂർത്തിയാകാത്ത മകളിലേക്കെത്തിയപ്പോൾ എസ്‌പിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

കുറ്റവാളിയായ ഭർത്താവ് മരിച്ചതോടെ ഭാര്യയെ പീഡിപ്പിച്ചു, പീഡനം പ്രായപൂർത്തിയാകാത്ത മകളിലേക്കെത്തിയപ്പോൾ എസ്‌പിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

പീഡനം
കുറ്റവാളിയായ ഭർത്താവ് മരിച്ചതോടെ ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ അസിസ്റ്റന്റ് കമ്മീഷ്‌ണർക്കെതിരെ കേസ്. സദർ ബസാർ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ രമേഷ് ദഹിയ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 
 
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രമേഷിനെ എസിപി റാങ്കിലേക്ക് പ്രമോട്ട് ചെയ്തത്. കുറ്റവാളിയായ ഭർത്താവ് മരിച്ചതോടെ അയാളുടെ ഭാര്യയേയും മകളേയും ഇയാൾ ശല്യം ചെയ്യാൻ തുടങ്ങി. പീഡനശ്രമം മകളിലേക്കും എത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
 
പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ രമേഷ് യുവതിക്ക് പണം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം രമേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
നവകേരളത്തിനായി അമേരിക്കൻ മലയാളികളോട് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി