1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. P K Sasi

ലൈംഗിക ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ പി കെ ശശിയുടെ മൊഴിയെടുത്തു

വാർത്ത
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായി ഡി വൈ എഫ് ഐ അംഗം നൽകിയ ലൈംഗിക ആരോപണ കേസിൽ പാർട്ടി അന്വേഷണ കമ്മീഷൻ ആരോപണ വിധേയനായ പി കെ ശശി എം എൽ എയുടെ മൊഴിയെടുത്തു. ബുധനാഴ്ച ഉച്ചക്ക് എ കെ ജി സെന്ററിൽ വച്ചാണ് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തത്.
 
യുവതി സി പി എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് നൽകിയ പരാതി അന്വേഷിക്കുന്നതിനായി എ കെ ബാലനെയും കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതിയെയും നേരത്തെ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചുമതലപ്പെടുത്തിയിരുന്നു. പരാതികാരിയുടെ മൊഴി ഫോൺ വഴിയും നേരിട്ടും കമ്മിഷൻ രേഖപ്പെടുത്തിയിരുന്നു.
 
About Writer
Sumeesh
അടുത്ത ലേഖനം
സൈന്യത്തിനുവേണ്ടി ഒരു ഉപകരണം പോലും വാങ്ങാൻ പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് എ കെ ആന്റണി അനുവദിച്ചിട്ടില്ലെന്ന് രവിശങ്കർ പ്രസാദ്