വെറുതേയിരുന്നപ്പോൾ ശല്യം ചെയ്തു, ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തി 19കാരൻ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (20:17 IST)
ഡാലസ്: വിശ്രമിക്കുന്നതിനിടെ ശല്യം ചെയ്ത ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തി 19കാരൻ. അമേരിക്കയിലെ നോർത്ത് ഈസ്റ്റ് ഡാലസിൽ കൊളനി സിറ്റിയിലാണ് സഹോദരന്റെ ക്രൂരതക്ക് ഇരയായി യുവതി കൊല്ലപ്പെട്ടത്. വെർഡിയായ അൽവേലോ എന്ന 23മാരിയെയാണ് 19കാരനായ എഡ്‌വേർഡൊ അൽവേലോ കൊലപ്പെടുത്തിയത്. യുവതി എറ്റ് മാസം ഗർഭിണിയായിരുന്നു.

ഡിസംബർ പതിനാറിനാണ് ഗർഭിണിയായ യുവതിയെ കാണാതായത്. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ ഡിസംബർ 22ന് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസ് 19കാരനെ ചോദ്യം ചെയ്യുകയായിരുന്നു.

സോഫയിൽവച്ച് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാൾ പൊലീസിനോട് കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹം പ്രദേശത്തെ വയലിൽ കുഴിച്ചുമൂടി. പിന്നീട് മൃതദേഹം പുറത്തെടുത്ത് മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം ആത്മഹത്യയാക്കി വരുത്തി തീർക്കുന്നതിനായി ഇയാൾ തന്നെ എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :