202 രൂപ മുതൽ 2020 രൂപ വരെ നേടാം, ദീപാവലിക്ക് പിന്നാലെ ന്യൂയറിന് വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഗുഗിൾ പേ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (19:16 IST)
ദീപാവലിയ്ക്ക് പിന്നാലെ പുതുവർഷത്തിൽ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിളിന്റെ പേയ്മെൻ ആപ്പായ ഗൂഗിൾ പേ. ന്യുയറിനോട് അനുബന്ധിച്ച് ഗൂഗിൾ പേയൊലൂടെ പണം കൈമാറുന്നവർക്കും ബില്ലുകൾ പേയ് ചെയ്യുന്നവർക്കും 202 രൂപ മുതൽ 2020 രൂപ വരെ സമാനമായി നൽകും എന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ദീപാവലിക്ക് ഗൂഗിൾ പേയ് സമാനമായ ഓഫർ പ്രഖ്യാപിച്ചത് വലിയ വിജയമായി മാറിയതോടെയാണ് പുതുവർഷത്തിലും ഓഫർ പ്രഖ്യാപിക്കാൻ ഗൂഗിൾ തയ്യാറായത്. ഓഫർ ഇതിനോടം തന്നെ ഗൂഗിൾ പേയിൽ ആരംഭിച്ചു കഴിഞ്ഞു. ഗൂഗിൾ പേയിലൂടെ 98 രൂപയോ അതിന് മുകളിലോ പണമിടപാടുകൾ നടത്തുമ്പോഴാണ് സ്റ്റാമ്പുകൾ ലഭിക്കുക.

ഗൂഗിൾ പേ വഴി ബിൽ പെയ്മെന്റുകൾ നടത്തുമ്പോഴും, ഗൂഗിൾ പേയിലേക്ക് ആളുകളെ ക്ഷണിച്ച് അവർ ആദ്യ ട്രാൻസാക്ഷൻ നടത്തുമ്പോഴും റഫർ ചെയ്തയാൾക്ക് സ്റ്റാമ്പുകൾ ലഭിക്കും. ഇത്തരത്തിൽ ഏഴ് സ്റ്റാമ്പുകൾ ലഭിക്കുന്നവർക്കാണ് 202 രൂപ മുതൽ 2020 രൂപ വരെ സമ്മാനമായി നേടാനുള്ള അവസരം ലഭിക്കുക.

ലഭിച്ച സ്റ്റാമ്പുകൾ സുഹൃത്തുക്കൾക്ക് കൈമാറാനും, സുഹൃത്തുക്കളിൽ സ്റ്റാമ്പുകൾ സ്വീകരിക്കാനും സാധിക്കും. ഇത്തരത്തിലും സമ്മാനം നേടാം. 2020ഗെയിം എന്നാണ് പുതിയ ക്യാംപെയിന് ഗൂഗിൾ പേര് നൽകിയിരിക്കുന്നത്. ദീപാവലിക്ക് ഗൂഗിൾ പ്രഖ്യാപിച്ച ഓഫർ ഇന്ത്യക്കാരെ യാചകരാക്കി എന്ന് വിമർശനം ഉയർന്നിരുന്നു. ഈ വിമർശനം കണക്കിലെടുക്കാതെയാണ് സമാനമായ ഓഫർ ന്യൂയറിനും ഗൂഗിൾ പേ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :