2020 Astrology Prediction: പുതുവർഷം ഗുണകരമാക്കാൻ ഓരോ നക്ഷത്രക്കാരും ചെയ്യേണ്ടത് അറിയൂ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 ഡിസം‌ബര്‍ 2019 (16:43 IST)
ഒരു വർഷംകൂടി അവസാനിക്കുകയാണ്. 2019ൽ നിന്നും 2020ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.

അശ്വതി: വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കർമ്മങ്ങളാണ് അശ്വതി നക്ഷത്രക്കാർ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളിൽ ദേവീക്ഷേത്രങ്ങളിൽ രക്തപുഷ്‌പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാർക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാർ ശിവന് പിൻ‌വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതൽ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്. നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളിൽ കതളിപ്പഴവും വെണ്ണയും സമർപ്പിക്കുന്നത് അശ്വതി നക്ഷത്രക്കാർക്ക് ഗുണം നൽകും.

ഭരണി: കുടുംബ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി യഥാവിധി വഴിപാടുകൾ നടത്തുക. പക്കപ്പിറന്നാളുകളിൽ അന്നദാനം നടത്തുന്നതും, ശിവനന് ജലധാര നേരുന്നതും കൂടുതൽ ഫലം ചെയ്യും. ഭരണി നക്ഷത്രക്കാർ ചൊവ്വാ വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കുന്നത് വരാനിരിക്കുന്ന ദോഷങ്ങളുടെ കാഠിന്യം കുറക്കുന്നതിന് സഹായിക്കും.

കാർത്തിക: ഗണപതിയെ പ്രീതിപ്പെടുത്തുക എന്നതാണ് വിഗ്നങ്ങേളുതുമില്ലാതെ ജിവിതം. സന്തോഷകരമാക്കാൻ ഇതിലൂടെ സാധിക്കും. ഗണപതിക്ക് ഏറെ ഇഷ്ടമുള്ള കറുകമാല, ഉണ്ണിയപ്പ നിവേദ്യം എന്നീ വഴിപടുകൾ കഴിക്കുന്നത് ഗുണം ചെയ്യും. ദേവീപ്രീതി നേടുന്നതും ഏറെ നല്ലതാണ്. വെള്ളിയാഴ്ചകളിൽ ദേവിക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും രക്തപുഷ്പജ്ഞലി വഴിപാട് കഴിക്കുകന്നതും ദേവീ പ്രീതി നേടുന്നതിന് സഹായിക്കും.

രോഹിണി: പുതുവർഷം ഗുണഗരമാകാൻ രോഹിണി നക്ഷത്രക്കാർ ശിവ ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി പക്കപ്പിറന്നാൾ ദിവസങ്ങളിൽ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും, ശിവന് ജലധാര നടത്തുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. കൃഷ്ണന്റെ ഇഷ്ടം സ്വന്തമാക്കുന്നതും രോഹിണി നക്ഷത്രക്കാക്ക് പുതുവർഷം ഗുണകരമാക്കും. ഇതിനായി കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്താം. കൃഷ്ണന് തുളസിമാല, തൃക്കൈവെണ്ണ, കദളിപ്പഴം എന്നിവ സമർപ്പിച്ച് വഴിപാടുകൾ നത്തുന്നതും ഗുണം ചെയ്യും.

മകയിരം: പുതുവർഷം ഐശ്വര്യപൂർണമാകുന്നതിന് മകയിരം നക്ഷത്രക്കാർ സുബ്രഹ്മണ്യ സ്വാമിയുടെയും, ശിവ ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഏറെ നല്ലതാണ്. ദിവസവും ശിവനെ മനസിൽ ധ്യാനിച്ചുകൊണ്ട് മൃത്യുഞ്ജയമന്ത്രം ജപിക്കുന്നതും ഗുണം ചെയ്യും.

തിരുവാതിര:
പുതുവർഷം ഗുണകരമാക്കാൻ തിരുവാതിര നക്ഷത്രക്കാർ വിഷ്ണുഭഗവാന്റെയും ശിവ ഭഗവാന്റെയും പ്രീതി സ്വന്തമാക്കണം. പ്രദോഷ വൃതം എടുക്കുന്നത് തിരുവാതിര നക്ഷത്രക്കാർക്ക് പുതുവർഷത്തിൽ കൂടുതൽ ഗുണം ചെയ്യും. വ്യാഴാഴ്ചകളിലോ പക്കപ്പിറന്നാളുകളിലോ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഭാഗ്യസൂക്ത അർച്ചന നടത്തുന്നതും നല്ലതാണ്. ഇത് വിഷ്ണുപ്രീതി നേടി നൽകും. നിത്യവും അഷ്ടലക്ഷി സ്തോത്രം ജപിക്കുന്നതും തിരുവാതിര നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

പുണർതം: പുതുവർഷത്തെ ഗുണകരവും ഐശ്വര്യദായകവുമാക്കുന്നതിന് സൂര്യ ഭഗവാന്റെയും, ശിവ ഭഗവന്റെയും പ്രീതിയാണ് പുണർതം നക്ഷത്രക്കാർ സ്വന്തമാക്കേണ്ടത്. സൂര്യ ഭഗവാന്റെ പ്രിതി നേടുന്നതിനായി സൂര്യക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതാണ്. ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്നേഹം സമ്പാ‍ദിക്കാൻ സഹായിക്കും.

പൂയം: പുതുവർഷം ഐശ്വര്യ പൂർണമാക്കാൻ പൂയം നക്ഷത്രക്കാർ വിഗ്നേശ്വരന്റെയും വിഷ്ണുവിന്റെയും പ്രീതിയാണ് നേടേണ്ടത്. പൂയം നക്ഷത്രക്കാർ വീട്ടിൽ ഗണപതി ഹോമം നടത്തുന്നത് ഏറെ ഫലം ചെയ്യും. വീട്ടിൽ ഭഗവതിയെ സേവികുന്നതും പൂയം നക്ഷത്രക്കാർക്ക് ഗുണകരമാണ്. വിഷ്ണുവിന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വ്യാഴാഴ്ചകൾതോറും വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പാൽ‌പായസം വഴിപാട് നടത്തുകയും ചെയ്യുക. വിഷ്ണു ഭഗവാന് തുളസിമല, താമരപ്പൂവ് എന്നിവ സമർപ്പിക്കുന്നതും ഏറെ നല്ലതാണ്.

ആയില്യം: ആയില്യം നക്ഷത്രക്കാർ ദേവീപ്രീതിയാണ് സ്വന്തമാക്കേണ്ടത്. നാഗ പ്രീതി നേടുന്നത് ആയില്യം നക്ഷത്രക്കാർക്ക് എപ്പോഴും ഗുണകരമാണ്. അതിനാൽ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നാഗപ്രീതിക്കായി വീടുകൾക്ക് സമീപം കാവുകളുണ്ടെങ്കിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുന്നതുത് നല്ലതാണ്. നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഗുണം ചെയ്യും. നാഗ പ്രീതിക്കായി മന്ത്രങ്ങളും ജപിക്കുക. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതും ആയില്യം നക്ഷത്രക്കാർക്ക് ഉത്തമമാണ്. ഇതിനായി ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമർപ്പിക്കുന്നത് ഗുണം ചെയ്യും.

മകം: പുതുവർഷം ഗുണകരവും സന്തോഷഭരിതവുമാക്കുന്നതിന് മകം നക്ഷത്രക്കാർ വിഷ്ണു ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് സഹായിക്കും. ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് കൂടുതൽ ഫലം ചെയ്യും. പക്കപ്പിറന്നാളുകൾ തോറും വിഷ്ണു ക്ഷേത്രങ്ങളിൽ ഭാഗ്യ സൂക്ത പുഷ്‌പാഞ്ചലി കഴിക്കുന്നതും നല്ലതാണ്.

പൂരം: പുതുവർഷം ഐശ്വര്യപൂർണമാക്കാനായി പൂരം നക്ഷത്രക്കാർ വിഘ്നേശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. തടസങ്ങളേതുമില്ലാതെ വർഷത്തെ മുന്നോട്ടുകൊണ്ടുപോകാൻ വിഘ്നേശ്വരനെ പ്രീപ്പെടുത്തുന്നതിലൂടെ സധിക്കും. ഇതിനായി പൂരം നക്ഷത്രക്കാർ വീടുകളിൽ ഗണപതി ഹോമം നടത്തുക. ഗണപതിക്ക് മുക്കുറ്റി പുഷ്‌പാഞ്ചലി നടത്തുന്നതും നല്ലതാണ്. പൂരം നക്ഷത്രക്കാർ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും പുതുവർഷം ഗുണകരമാക്കുന്നതിന് സഹായിക്കും.

ഉത്രം: പുതുവർഷത്തെ ഗുണകരമാക്കുന്നതിന് ഉത്രം നക്ഷത്രക്കാർ ശാസ്താവിന്റെ പ്രീത്രിയാണ് സ്വന്തമക്കേണ്ടത്. ദേവിയുടെ പ്രീതി സ്വന്തമാക്കുന്നതും ഉത്രം നക്ഷത്രക്കാർക്ക് ഗുണകരമാണ്. ശാസ്താവിന്റെ പ്രീതി നേടുന്നതിനായി അയ്യപ്പന് നീരാഞ്ജനം നടത്തുക. ദേവീ പ്രിതിക്കായി ദേവീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, ദേവിക്ക് കടുംപായസം വഴിപാട് നേരുന്നതും നല്ലതാണ്. ദേവിക്ക് ആയൂർസൂക്ത പുഷ്‌പാഞ്ചലി നടത്തുന്നതും ഉത്രം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

അത്തം: പുതുവർഷം ഐശ്വര്യപൂർണമാക്കുന്നതിന് അത്തം നക്ഷത്രക്കാർ വിഘ്നേശ്വരന്റെയും, വിഷണു ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. വീടുകളിൽ ഗണപതി ഹോമം നടത്തുന്നത് അത്തം നക്ഷത്രക്കാർക്ക് ഗുണം ചെയ്യും.ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വിഘ്നേശ്വരന് കറുകമാല സമർപ്പിക്കുന്നതും നല്ലതാണ്. വിഷ്ണു പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഭഗവാന് പാലഭിഷേകം നടത്തുന്നതും ഗുണം ചെയ്യും. ആയില്യ പൂജ നടത്തുന്നതും അത്തം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കുന്നതിന് ഏറെ നല്ലതാണ്.

ചിത്തിര: ചിത്തിര നക്ഷത്രക്കാർ പുതുവർഷം ഗുണകരമാക്കുന്നതിന് സുബ്രഹ്മണ്യ സ്വാമിയുടെയും വിഘ്നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും കുമാരസൂക്ത പുഷ്‌പാഞ്ജലി കഴിക്കുന്നതും ഏറെ നല്ലതാണ്. നിത്യവും ഗണനായകാനായ ഗണപതിയെ വന്ദിക്കുന്നത് ചിത്തിര നക്ഷത്രക്കാർക്ക് ഗുണം ചെയ്യും. ഗണേശ പ്രീതിക്കായി മന്ത്രങ്ങൾ ജപിക്കാം. വീട്ടിൽ ഗണപതി ഹോമം നടത്തുന്നതും ചിത്തിര നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

ചോതി: പുതുവർഷം ഗുണകരമാക്കുന്നതിന് ചോതി നക്ഷത്രക്കാർക്ക് വ്യാഴത്തിന്റെ ഗുണ ഫലങ്ങളെ അനുകൂലമാക്കുകയാണ് വേണ്ടത്. ഇതിനായി പ്രധാനമായും മഹാവിഷ്ണുവിന്റെ പ്രീതിയാണ് ചോതി നക്ഷത്രക്കാർ സ്വന്തമാക്കേണ്ടത്. മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഇടക്കിടെ ദർശനം നടത്തുന്നത് ഏറെ ഗുണം ചെയ്യും.വിഘ്നേശ്വരന്റെ പ്രീതി നേടുന്നത് പുതുവർഷത്തിൽ തടസങ്ങൾ ഇല്ലാതെ മുന്നോട്ടുപോകുന്നതിന് സഹായിക്കും. ഇതിനായി ഗണപതിക്ക് ഉണ്ണിയപ്പം, കറുകമാല എന്നിവ സമർപ്പിക്കുക. ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുന്നതും പുതുവർഷത്തെ ഗുണകരമാക്കാൻ ചോതി നക്ഷത്രക്കാരെ സഹായിക്കും.

വിശാഖം: പുതുവർഷം ഗുണകരമാക്കുന്നതിന് വിശാഖം നക്ഷത്രക്കാർ വിഷ്ണുഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഗുണകരമാണ്. വ്യഴാഴ്ചകളിൽ വ്രതം അനുഷ്ടിക്കുന്നതും വിശാഖം നക്ഷത്രക്കാർക്ക് ഗുണം ചെയ്യും. വിഷ്ണുവിന് കതളിപ്പഴം, മഞ്ഞപ്പട്ട്, തുളസിമാല എന്നിവ സമർപ്പിക്കുന്നതും പുതുവർഷം ഗുണകരമാക്കാൻ വിശാഖാം നക്ഷത്രക്കാരെ സഹായിക്കും.

അനിഴം: പുതുവർഷം ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാർ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുൾല ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാൻ സഹായിക്കും. അനിഴം നക്ഷത്രക്കാൻ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമർപ്പിക്കുന്നതും കൂടുതൽ ഗുണം ചെയ്യും. വീടുകളിൽ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

തൃക്കേട്ട: പുതുവർഷം ഗുണകരമാക്കുന്നതിന് തൃക്കേട്ട നക്ഷത്രക്കാർ സുബ്രഹ്മണ്യ സ്വാമിയുടെയും, മഹാവിഷ്ണുവിന്റെയും, ശാസ്താവിന്റെയും പ്രീതി സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയുന്നത് ഗുണം ചെയ്യും. ശാസ്താവിന് കറുത്ത പട്ട് സമർപ്പിക്കുന്നത് പ്രീതി നേടിത്തരും. സുബ്രഹ്മണ്യ സ്വാമിക്കും. മഹാവിഷ്ണുവിനും ഇഷ്ഠ വഴിപാടുകളു നടത്തുന്നതും കാണിക്കകൾ സമർപ്പിക്കുന്നതും നല്ലതാണ്. ഏകാദശി വ്രതം നോൽക്കുന്നതും തൃക്കേട്ട നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

മൂലം: പുതുവർഷം ഗുണകരമാക്കുന്നതിന് മൂലം നക്ഷത്രക്കാർ ശിവ ഭഗവാന്റെയും, മഹാ വിഷ്ണുവിന്റെയും, വിഘ്നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. പക്കപ്പിറന്നാളുകൾതോറും ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തി ശിവന് കൂവളമാല സമർപ്പിക്കുന്നത് ഗുണം ചെയ്യും. പക്കപ്പിറന്നുളുകളിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഭഗവാന് പാൽപ്പായസം സമർപ്പിക്കുന്നതും നല്ലതാണ്‌. വീടുകളിൽ ഗണപതി ഹോമം നടത്തുന്നത് മൂലം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

പൂരാടം: പുതുവർഷത്തെ ഗുണകരമാക്കുന്നതിന് പൂരാടം നക്ഷത്രക്കാർ. ഹനുമാൻ സ്വാമിയുടെയും, ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, ഹനുമാൻ സ്വാമിക്ക് ഏറെ പ്രിയപ്പെട്ട നെയ്‌വിളക്ക്, വെറ്റിലമാല എന്നിവ സമർപ്പിക്കുന്നതും ഗുണം ചെയ്യും. ശാസ്താവിന്റെ പ്രീതി നേടുന്നതിനായി ശാസ്താ ക്ഷേത്രങ്ങളിൽ ദ്രർശനം നടത്തുക. ശാസ്താവിന് എള്ളുപായസം, കരിമ്പട്ട് എന്നിവ സമർപ്പിക്കുന്നതും പൂരാടം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

ഉത്രാടം: പുതുവർഷം ഗുണകരമാക്കുന്നതിന് ഉത്രാടം നക്ഷത്രക്കാർക്ക് ശ്രീരാമ ദേവന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ശ്രീരാമ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശണം നടത്തുകന്നതും ശ്രീരാമദേവന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുന്നതും നല്ലതണ്. ഉത്രാടം നക്ഷത്രക്കാർ വിടുകളിൽ രാമായണപാരായണം നടത്തുന്നതും പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

തിരുവോണം: പുതുവർഷം ഗുണകരമാക്കുന്നതിന് തിരുവോണം നക്ഷത്രക്കാർ ദേവിയുടെയും, മഹാവിഷ്ണുവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ദേവീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും. വീടുകളിൽ ദേവിയെ ഭജിക്കുകയും ചെയ്യുക. ലളിതാസഹസ്രനാമം ജപിക്കുന്നതും ഗുണം ചെയ്യും. വിഷ്ണുഭഗവാന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക. വിഷ്ണു ഭഗവാന് തുളസിമാല, തൃക്കൈ വെണ്ണ എന്നിവ സമർപ്പിക്കുന്നതും തിരുവോണം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

അവിട്ടം: പുതുവർഷത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ അവിട്ടം നക്ഷത്രക്കാർ ശിവ ഭഗവാന്റെയും ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ശിവന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുകയും ചെയ്യുക. ശിവ ഭഗവാന് കൂവള മാല സമർപ്പിക്കുന്നത് പ്രീതി നേടി നൽകും. ശനിയാഴ്ച വൃതം നോൽക്കുന്നത് അവിട്ടം നക്ഷത്രക്കാർക്ക് ഗുണം ചെയ്യുന്നതാണ്. ഹനുമാൻ സ്വാമിയുടെ ഇഷ്ടം നേടുന്നതും അവിട്ടം നക്ഷത്രക്കാർക്ക് പുതു വർഷം ഗുണകരമാക്കാൻ സഹായിക്കും. ഇതിനായി ഹനുമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കാം.

ചതയം: പുതുവർഷം ഗുണകരമാക്കാൻ ചതയം നക്ഷത്രക്കാർക്ക് കൃഷ്ണന്റെയും, ശിവന്റെയും, ശാസ്താവിന്റെയും പ്രീതി നേടേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഇടക്കിടെ ദർശനം നടത്തുക. കൃഷ്ണന് തൃക്കൈ വെണ്ണ, തുളസി മാല എന്നിവ സമർപ്പിക്കുന്നത് പ്രീതി നേടി നൽകും. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതിന് ക്ഷേത്രദർശന വേളയിൽ നീരാഞ്ജനം വഴിപാട് കഴിക്കാം. ശിവ ഭഗവാന് കൂവളമാല സംർപ്പിക്കുന്നതാണ് പ്രീതി സ്വന്തമാക്കാൻ ഉത്തമം. ധന്വന്തരീ ക്ഷേത്രത്തിൽ ചന്ദനം ചാർത്ത് വഴിപാട് നടത്തുന്നതും, പക്കപ്പിറന്നാളുകൾ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴികുന്നതും ചതയം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കുന്നതിന് സഹായിക്കും.

പൂരുരുട്ടാതി: പുണ്യ കർമ്മങ്ങളും ദാന ധർമ്മങ്ങളും ചെയ്യുന്നത് പൂരുരുട്ടാതി നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കി മാറ്റും. ഇതിലൂടെ ലക്ഷ്മി പ്രീതി കൈവരുകയും, മനസിന് ശന്തി ലഭിക്കുകയും ചെയ്യും. പൂരുരുട്ടാതി നക്ഷത്രക്കാർ ഈശ്വരനെ ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും വേണം. ഇത് കാര്യങ്ങൾ കൂടുതൽ അനുക്കൂലമാക്കി മാറ്റും.

ഉത്രട്ടാതി: ഉത്രട്ടാതി, പൂരം, അനിഴം എന്നീ ദശാകാലങ്ങളിൽ ക്ഷേത്ര ദർശനവും പൂജാദികാര്യങ്ങളും നടത്തുക. ജന്മനക്ഷത്രം തോറും ശനീശ്വര പൂജയും അന്നദാനം നടത്തുകയും രാശിനാഥനായ വ്യാഴ പ്രീതിയ്ക്കുള്ള കാര്യങ്ങളും അനുഷ്ഠിക്കുഅ. വിഷ്ണു പൂജയും വിഷ്ണു സഹസ്ര നാമ ജപവും നല്ലതാണ്. അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ ജീവിതത്തിൽ പാലിക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും.

രേവതി: രേവതി നക്ഷത്രക്കാർ അയ്യപ്പനെയാണ് പ്രീതിപ്പെടുത്തേണ്ടത്. അയ്യപ്പന് നീഞ്ജനം നടത്തുന്നത് ഗുണകരമാണ്. കഴിയുമ്പോഴെല്ലാം അയ്യപ്പ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ ശ്രദ്ധിക്കുക. ശാസ്താവിന് കറുത്ത പട്ട് ;സമർപ്പിക്കുന്നതും ഗുണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :