ന്യൂസിലൻഡിൽ രണ്ടാംതവണയും പ്രധാനമന്ത്രിയായ ജസീന്ത ആർഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 18 ഒക്‌ടോബര്‍ 2020 (10:48 IST)
മികച്ച വിജയത്തോടെ രണ്ടാമതും ന്യൂസിലൻഡിന്റെ പ്രധനമന്ത്രിയായി അധികരത്തിൽ ത്തിരിച്ചെത്തിയ ജസീന്ത ആർഡന് അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുതിയ തുടക്കത്തിന് ആശംസകൾ അറിയിച്ച ആരോഗ്യമന്ത്രി വനിതാ നേതാക്കക്കൾ വെല്ലുവിളികളെ നേരൊടൂന്നത് എങ്ങനെ എന്ന് ലോക്കത്തിന് കാട്ടിക്കൊടുത്തതിന് ജസീന്തയ്ക്ക് നന്ദി അറിയിയ്ക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിലുള്ള ന്യുസിലൻഡ് മാതൃക ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.

'താങ്കൾ മികച്ച വിജയം ആഘോഷിയ്ക്കുമ്പോൾ ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കൊവിഡ് മഹാമാരിയെ നിങ്ങള്‍ക്ക് ഫലപ്രദമായി എങ്ങനെ നേരിടാന്‍ കഴിഞ്ഞുവെന്നത് കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. വെല്ലുവിളികളെ വനിതാനേതാക്കള്‍ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തതിന് നിങ്ങള്‍ക്ക് നന്ദി' ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറീച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :