യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടു പേർക്ക് കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 26 മാര്‍ച്ച് 2023 (17:53 IST)
കൊല്ലം : യുവാവിനെ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടു പേർക്ക് കോടതി 6 വർഷത്തെ കഠിനതടവ് വിധിച്ചു. ഇതിനൊപ്പം 60000 രൂപ പിഴയും വിധിച്ചു. കാരംകോട് വാഴത്തോപ്പിൽ വീട്ടിൽ പ്രജു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാരംകോട് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോൻ (44), തോട്ടിങ്കര പുത്തൻവീട്ടിൽ ആനി (41) എന്നിവരെ കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി റോയി വർഗീസാണ് ശിക്ഷിച്ചത്.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ സഹോദരനുമായി അനി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു.


എസ്.ഐ ആയിരുന്ന ജസ്റ്റിൻ ജോണ് രജിസ്റ്റർ ചെയ്ത കേസിൽ കൊട്ടിയം ഇൻസ്‌പെക്ടർ ആയിരുന്ന അനിൽ കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :