മൂന്നാമതും വിവാഹം കഴിക്കാന്‍ ശ്രമം; യുവാവിനെ പരസ്യമായി മര്‍ദ്ദിച്ച് മുന്‍ഭാര്യമാര്‍ - ദൃശ്യങ്ങള്‍ പുറത്ത്

  police , wife , marriage , പൊലീസ് , വിവാഹം , ഭാര്യമാര്‍
കോയമ്പത്തൂര്‍| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (15:02 IST)
മൂന്നാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങിയ യുവാവിനെ മുന്‍ ഭാര്യമാര്‍ പരസ്യമായി മര്‍ദ്ദിച്ചു. ജോലി ചെയ്യുന്ന കോയമ്പത്തൂരിലെ ഓഫീസിന് സമീപത്ത് എത്തിയാണ് രണ്ട് യുവതികള്‍ യുവാവിനെ ആക്രമിച്ചത്. ഇവരുടെ പരാതിയില്‍ സുലുര്‍ പൊലീസ് യുവാവിനെതിരെ അന്വേഷണം ആരംഭിച്ചു.

യുവാവിനെ സ്‌ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തായത്. 2016ല്‍ ആദ്യമായി വിവാഹം കഴിച്ച യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശല്യം സഹിക്കാനാകാതെ വന്നതോടെ യുവതി ഇയാളെ ഉപേക്ഷിച്ച് പോയി.

2019ല്‍ മാട്രിമോണിയില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌ത് യുവാവ് രണ്ടാമതും വിവാഹം കഴിച്ചു. സ്‌ത്രീധനവും പണവും ആവശ്യപ്പെട്ട് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രണ്ടാം ഭാര്യയും ഇയാളെ ഉപേക്ഷിച്ചു പോയി. മൂന്നാമതും വിവാഹം കഴിക്കാന്‍ യുവാവ് ശ്രമം ആരംഭിച്ചതായി അറിഞ്ഞ ഭാര്യമാര്‍ യുവാവ് ജോലി ചെയ്യുന്ന ഓഫീസില്‍ എത്തി.

ഓഫീസിന് പുറത്ത് വന്ന യുവാവിനെ ഭാര്യാമാര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തു. തുടര്‍ന്ന് യുവാവിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :