അനുബന്ധ വാര്‍ത്തകള്‍
- പിഞ്ചു കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി; യുവതി മൃതദേഹഭാഗങ്ങള്ക്കൊപ്പം കിടന്നുറങ്ങി - സംഭവം ഡല്‍ഹിയില്‍
- മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ പിഞ്ച് കുഞ്ഞുനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു
- തിരുവനന്തപുരത്ത് എസ് ഐക്ക് വെട്ടേറ്റു
- കത്തുവയിൽ അവസാനിക്കില്ല ഒന്നും? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു
- പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; കുടുംബസുഹൃത്ത് അറസ്റ്റില്‍
ഉത്തർപ്രദേശിൽ ഒൻപതാം ക്ലാസുകാരനെ അതേ സ്കൂളിലെ വിദ്യാർത്ഥികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഗാസിയബാദ്: ഉത്തർപ്രദേശിലെ ഗാസിയാബദിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ ആസൂത്രിതമായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും സുഹൃത്തുക്കളും ചേർന്നാണ് കോലപാതകം നടത്തിയത്. പണത്തിനു വേണ്ടിയാണ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു.
ഈ മാസം 16നാണ് ഇന്ദിരാപുരത്തെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിൽ നിന്നും ആയുഷ് ശർമയെന്ന ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ കാണാതാകുന്നത്. കാണാതായി നാലു ദിവസങ്ങൾ കഴിഞ്ഞ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്. 19 വയസ്സ് മാത്രം പ്രായമുള്ള അവ്‌ദേഷ് ശര്‍മയാണ് പ്രധാന പ്രതികളിലൊരാൾ. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല.