കസ്‌റ്റ്ഡി മരണം: ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ സ്ഥലം മാറ്റി - രാഹുൽ ആർ നായർക്ക് ചുമതല

കസ്‌റ്റ്ഡി മരണം: ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ സ്ഥലം മാറ്റി - രാഹുൽ ആർ നായർക്ക് ചുമതല

 varappuzha , custody death , sp av george , police , george , എവി ജോര്‍ജ് , പൊലീസ് , കസ്‌റ്റഡി മരണം , റൂറല്‍ എസ്‌പി
കൊച്ചി| jibin| Last Modified ശനി, 21 ഏപ്രില്‍ 2018 (15:46 IST)
വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. അന്വേഷണവിധേയമായാണ് ജോര്‍ജിനെതിരേയുള്ള നടപടി.

ജോർജിന് പകരം രാഹുൽ ആർ നായർക്കാണ് ചുമതല.

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് എസ്പിയുടെ കീഴിലുള്ള ടൈഗർ ടാസ്ക് ഫോഴ്സായിരുന്നു. ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ചതോടെ രേഖകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

കസ്റ്റഡി മരണക്കേസിൽ ജോർജിനെയും പ്രതി ചേർക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് സ്ഥലംമാറ്റം. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :