പിഞ്ചു കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി; യുവതി മൃതദേഹഭാഗങ്ങള്‍ക്കൊപ്പം കിടന്നുറങ്ങി - സംഭവം ഡല്‍ഹിയില്‍

പിഞ്ചു കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി; യുവതി മൃതദേഹഭാഗങ്ങള്‍ക്കൊപ്പം കിടന്നുറങ്ങി - സംഭവം ഡല്‍ഹിയില്‍

 killed , baby , police , mother , death , പൊലീസ് , പിഞ്ചുകുഞ്ഞ് , മൃതദേഹം , ഡല്‍ഹി , കൊലപ്പെടുത്തി , മൃതദേഹം
ന്യൂഡല്‍ഹി| jibin| Last Modified ശനി, 21 ഏപ്രില്‍ 2018 (10:16 IST)
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. കൊലപ്പെടുത്തിയ കുഞ്ഞിനെ പല കഷണങ്ങളാക്കി മുറിച്ചു മാറ്റിയ ശേഷം മൃതദേഹഭാഗങ്ങള്‍ക്കൊപ്പം ഇവര്‍ കിടന്നുറങ്ങുകയും ചെയ്‌തു. കുട്ടിയുടെ മാതാവ് മാനസിക രോഗിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഡല്‍ഹിയിലെ അമര്‍ വിഹാറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഈ ക്രൂരകൃത്യം നടന്നത്. യുവതിയുടെ മറ്റു രണ്ടു മക്കള്‍
മുത്തശിയെ സന്ദര്‍ശിക്കുന്നതിനായി പോയ സമയത്തായിരുന്നു കൊലപാതകം.

കഴുത്തറുത്ത ശേഷം കുഞ്ഞിന്റെ മൃതദേഹം കഷണങ്ങളായി മുറിച്ചു മാറ്റി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ക്കൊപ്പം കിടന്ന് ഇവര്‍ ഉറങ്ങി. കുഞ്ഞിന്റെ പിതാവ് ജോലിക്കായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.

പിടിയിലായ യുവതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പ് ഇവര്‍ ഡല്‍ഹിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :