1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. 60 years old woman raped by relative

ചായയിൽ ഉറക്ക ഗുളിക കലർത്തി അറുപതുകാരിയെ പീഡിപ്പിച്ചു; സംഭവത്തിൽ ബന്ധുവായ പത്തൊൻപതുകാരൻ അറസ്‌റ്റിൽ

ചായയിൽ ഉറക്ക ഗുളിക കലർത്തി അറുപതുകാരിയെ പീഡിപ്പിച്ചു; സംഭവത്തിൽ ബന്ധുവായ പത്തൊൻപതുകാരൻ അറസ്‌റ്റിൽ

പത്തൊൻപതുകാരൻ
സ്വന്തം മുത്തശ്ശിയുടെ സഹോദരിയും വിധവയുമായ അറുപതുകാരിയെ ചായയിൽ ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവ് പിടിയിൽ. കാട്ടായികോണം, ചന്തവിള സ്വദേശി അല്‍ അമീന്‍(19)നെയാണ് വെഞ്ഞാറമൂട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 
 
സംഭവത്തിനുശേഷം വെട്ടു റോഡിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ ചന്തവിളക്ക് സമീപത്ത് നിന്നാണ് പൊലീസുകാർ പിടികൂടിയത്. പീഡിപ്പിച്ചതിന് ശേഷം സ്വർണമാല മോഷ്‌ടിക്കുകയും ചെയ്‌തുവെന്ന് പൊലീസുകാർ പറയുന്നു.
 
'കഴിഞ്ഞ 17 ന് രാവിലെ 11 ന് മുത്തശിയുടെ സഹോദരിയുടെ വീട്ടിലേയ്ക്ക് കടന്നുചെന്ന പ്രതി ചായയില്‍ ഉറക്കഗുളിക കലക്കി നല്‍കുകയും തുടര്‍ന്ന് അബോധാവസ്ഥയിലായ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് കഴുത്തില്‍ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അവശനിലയിലായ വയോധികയ്ക്ക് പിറ്റേ ദിവസമാണ് ബോധം തിരിച്ചുകിട്ടിയത്.18 ന് ഹര്‍ത്താല്‍ ആയതിനാല്‍ 19 ന് ഇവര്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു' സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞു.
അടുത്ത ലേഖനം
ഫാദർ കുര്യാക്കോസിന്റെ മുറി അലങ്കോലപ്പെട്ട നിലയിൽ, താമസസ്ഥലത്തോട് ചേർന്ന് പാതിയൊഴിഞ്ഞ മദ്യക്കുപ്പികളും